ക്രഡിറ്റ്കാര്‍ഡിന്റെ രൂപത്തില്‍ പാസ്‌പോര്‍ട്ടുമായി അയര്‍ലന്‍ഡ്

ഡബ്ലിന്‍: ക്രെഡിറ്റ് കാര്‍ഡ് രീതിയിലുള്ള പാസ് പോര്‍ട്ട് ഇന്ന് മുതല്‍ ലഭ്യമായി തുടങ്ങി.35 യൂറോയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ചെലവ്. നിലവില്‍ പാസ് പോര്‍ട്ട് ഉള്ളവര്‍ക്കാണ് പുതിയ രീതിയിലുള്ളതിന് അപേക്ഷിക്കാനാവുക.

പഴയവ കളയരുത്. യൂറോപ്യന്‍ യൂണിയനില്‍ എവിടെ വേണമെങ്കിലും പുതിയ പാസ് പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. ഐസ് ലാന്‍ഡ്, നോര്‍വേ, ലിസ്റ്റെന്‍സ്‌റ്റൈന്‍ എന്നീ മൂന്ന് യൂറോപ്യന്‍ ഇക്കണോമിക് മേഖലയില്‍ നിന്നുള്ള രാജ്യത്തും സന്ദര്‍ശനം നടത്താനാകും. അഞ്ച് വര്‍ഷമാണ് കാലാവധി. അതേ സമയം ബാക്കിയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പഴയ പാസ്‌പോര്‍ട്ട് വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ നടക്കേണ്ടിയിരുന്നതാണ് പുതിയ രീതിയില്‍ പാസ്‌പോര്‍ട്ട് നടപ്പാക്കപ്പെടുന്നത്. ജൂലൈയില്‍ പുറത്തിറക്കാനായിരുന്നു ആദ്യ ഉദ്ദേശമെങ്കിലും ഇന്നത്തേക്ക് നീളുകയായിരുന്നു. പുതിയ പാസ്‌പോര്‍ട്ട് പ്രസക്തമായ രീതിയില്‍ പുതുമയുള്ളതാണെന്ന് വിദേശകാര്യ മന്ത്രി ചാര്‍ലിഫ്‌ലനഗാന്‍ അഭിപ്രായപ്പെട്ടു. പുതിയ രീതിയിലുള്ള പാസ്‌പോര്‍ട്ട് അവതിരിപ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായതില്‍ അഭിമാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ രീതിയിലുള്ള പാസ് പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകയോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യാം. ഐഒഎസ് ആന്‍ഡ്രോയ്ഡ ആപ്ലിക്കേഷനുകള്‍ ഇതിനായി ഉണ്ട്.

Top