പോർട്ട് ടണലിൽ അമിത വേഗത്തിനു ഇനി വലിയ വില നൽകേണ്ടി വരും..!

സ്വന്തം ലേഖകൻ

ഡബ്ലിൻ: അമിത വേഗത്തിനും അപകടങ്ങൾക്കും പേരു കേട്ട പോർട്ട് ടണലിൽ കർശന വേഗ നിയന്ത്രങ്ങളുമായി ഗാർഡാ. ഗതാഗത നിയന്ത്രങ്ങളുമായി ഗാർഡാ സംഘം ശക്തമായ മുന്നൊരുക്കമാണ് ഇവിടെ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഗാർഡാ സംഘം ഇവിടെ ക്യാമറ സ്ഥാപിച്ചു അമിത വേഗക്കാരായ വാഹനങ്ങളെ കുടുക്കാനുള്ള ആദ്യ ഘട്ട നടപടികൾ ആരംഭിച്ചു.
ക്യാമറ സ്ഥാപിച്ചു കഴിഞ്ഞതോടെ ഡബ്ലിൻ പോർട്ട് ടണൽ വഴി അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്ക് ഇനി മുതൽ പിഴയൊടുക്കേണ്ടി വരും. ഇവിടെപുതുതായി സ്ഥാപിച്ച ക്യാമറയും കംപ്യൂട്ടർ സിസ്റ്റവുമാണ് ഓരോ വാഹനത്തിന്റെയും രജിസ്‌ട്രേഷൻ പ്ലേറ്റ് നമ്പർരേഖപ്പെടുത്തുകയും, ടണലിലൂടെ യാത്ര ചെയ്യുന്ന ദൂരമത്രയും വേഗത അളക്കുകയും ചെയ്യുന്നത്. പരമാവധി 80കിലോമീറ്ററാണ് ടണലിലുള്ളിലൂടെ എടുക്കാവുന്ന വേഗത. ഇതിൽ കൂടുതൽ വേഗതയിൽ വാഹനമോടിക്കുന്നവർ 80 യൂറോ പിഴയൊടുക്കേണ്ടി വരും. ഒപ്പം 3 പെനാൽറ്റ് പോയിന്റുകൾ നഷ്ടമാകുകയും ചെയ്യും.
ടണലിലൂടെയുള്ള വാഹനഗതാഗതം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ദിവസേന 24,000 വാഹനങ്ങൾ ടണൽ വഴി കടന്നുപോകുന്നുണ്ടെന്നാണ് അധികൃതർ കണക്കാക്കുന്നത്. അയർലണ്ടിൽ ആദ്യമായാണ്ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നതെന്നും ഗാർഡയും ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ടും(ടിഐഐ)വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top