സൗദി അറേബ്യ പ്രവാസികളുടെ പോറ്റമ്മ: ദമ്മാം ഒ ഐ സി സി

ദമ്മാം: ഭാരതീയരായ ജനലക്ഷങ്ങൾക്ക് തൊഴിൽ നൽകുന്ന സൗദി അറേബ്യയോട് മാതൃരാജ്യമായ ഇന്ത്യയോടെന്ന പോലെതന്നെ പ്രവാസികൾ കൂറും ഐക്യദാർഢ്യവും പുലർത്തണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു. നമുക്കും നമ്മുടെ കുടുംബത്തിനും അന്നവും സാമ്പത്തിക ഭദ്രതയും നൽകുന്ന സൗദി അറേബ്യയുടെ ദേശീയദിനം നമ്മുടേത് കൂടിയാണെന്ന വികാരം നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഒ ഐ സി സി ദമ്മാം റീജ്യൺ സൈഹാത്ത് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സൗദി അറേബ്യയുടെ എൺപത്തിയാറാമത് ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ കമ്മിറ്റി പ്രസിഡണ്ട് എസ്.എം.സാദിഖ് അധ്യക്ഷത വഹിച്ചു.

റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ സലീം, സെക്രട്ടറി റഷീദ് ഇയ്യാൽ, അസീസ് കുറ്റ്യാടി, മാത്യു ജോർജ്, രമേശൻ പാലക്കൽ, മോഹൻകുമാർ, ഗംഗാധരൻ, സിദ്ദിഖ്, എബി അടൂർ, ഷെരിഫ് എടത്തുരുത്തി എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി സി.ടി.ശശി സ്വാഗതവും യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഡിജോ പഴയമഠം കൃതജ്ഞതയും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top