സൗദിഅറേബ്യയില്‍ 700 ല്‍ അധികം സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളെ തേടുന്നു”

റിയാദ് :ഗള്‍ഫില്‍ ജോലി അന്വേഷിയ്ക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സൗദി അറേബ്യയില്‍ എഴുനൂറിലധികം സ്ഥാപനങ്ങള്‍ ആഭ്യന്തര റിക്രൂട്ട് മെന്റിനായി വിദേശ തൊഴിലാളികളെ തേടുന്നതായി തൊഴില്‍, സാമൂഹിക മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണിക്കാവശ്യമായ വിദേശികളെ സൗദിക്കകത്തുനിന്ന് തന്നെ കണ്ടെത്താന്‍ മന്ത്രാലയം ആരംഭിച്ച കവാദിര്‍ ലേബര്‍ പോര്‍ട്ടലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴിലുടമക്ക് കവാദിര്‍ ലേബര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പരിചയസമ്പന്നരും, വിദഗ്ധരുമായ വിദേശതൊഴിലാളികളെ സൗദിയില്‍ നിന്നുതന്നെ കണ്ടെത്താം.

നിലവില്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് റിലീസ് നല്‍കാന്‍ വിരോധമില്ലാത്ത തൊഴിലുടമകള്‍ക്ക് അവരുടെ പേരുവിവരം പ്രസിദ്ധപ്പെടുത്താനും ഈ പോര്‍ട്ടല്‍ സഹായിക്കും. 2250 വിദേശ തൊഴിലാളികളുടെ ബയോഡാറ്റ സ്‌പോണ്‍സര്‍മാര്‍ ഈ സൈറ്റില്‍ ഇതിനോടകം ചേര്‍ത്തിട്ടുണ്ട് .ഇവരില്‍ നിന്ന് തങ്ങള്‍ക്ക് വേണ്ട തൊഴിലാളികളെ കണ്ടെത്താന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കും. നിലവില്‍ 700 ലധികം സ്ഥാപനങ്ങളാണ് തങ്ങളുടെ മേഖലക്ക് യോജിക്കുന്ന ബയോഡാറ്റ അന്വേഷിച്ച് ഈ സൈറ്റ് സന്ദര്‍ശിക്കുന്നത്. അതെ സമയം റിലീസ് നല്‍കാന്‍ സന്നദ്ധമാണെന്ന് കാണിച്ച് മന്ത്രാലയ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ നിരവധിപേര്‍ ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞവരോ വര്‍ക്ക് പെര്‍മിറ്റ് അവസാനിച്ചവരോ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിലീസ് നല്‍കാന്‍ താല്പര്യമുണ്ടെന്ന് കാണിച്ച് സ്‌പോണ്‍സര്‍മാര്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ സൗദിയിലെത്തി മൂന്ന് മാസം പിന്നിട്ടിട്ടും ഇഖാമ ലഭിക്കാത്തവരും ഉണ്ട്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ വിസ അനുവദിക്കുന്നത് കുറക്കാന്‍ കവാദിര്‍ ലേബര്‍ വഴി സാധിച്ചതായും തൊഴില്‍ സാമുഹിക വികസന മന്ത്രാലയം അറിയിച്ചു. നിതാഖാത്തില്‍ പച്ച വിഭാഗത്തിലും അതിന് മുകളിലുള്ള കാറ്റഗറികളിലും ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ കവാദിര്‍ ലേബര്‍ സേവനം ലഭ്യമാവുകയുള്ളുവെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം നിതാഖത്തില്‍ താഴെക്കിടയില്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കുന്നത്തിനായി കൂടുതലുള്ള വിദേശ തൊഴിലാളികളെ ഇതരസ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ കവാദിര്‍ ലേബര്‍ സഹായകമാകും.

Top