മോഷണത്തിനിടെ വീട്ടുടമസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു; കുമ്പസാരവുമായി പ്രതി

ലിമെറിക്ക്: വീട്ടില്‍ മോഷണം നടക്കുന്നതറിഞ്ഞ് 62 കാരനായ ഒ ഡൊണോഗ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. സംഭവത്തില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതികളിലൊരാള്‍ ഗാര്‍ഡയോട് ആ വയോധികന്റെ മരണത്തില്‍ മാപ്പപേക്ഷിച്ചു. 32 കാരനായ മൈക്കല്‍ കാസെയാണ് ഗാര്‍ഡയോട് മാപ്പപേക്ഷ നടത്തിയത്. ലിമെറിക്ക് കൗണ്ടിയില്‍ നടന്ന വീടു കവര്‍ച്ച കേസിലാണ് ഇവരെ ഗാര്‍ഡ പിടികൂടിയത്. മൈക്കല്‍ കാസെയോടൊപ്പം ബന്ധു ഡേവിഡ് കാസെയെയും ലിമെറിക്കിലെ ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കി.

മരിച്ച ഡൊണോഗിന്റെ വീട്ടിലേതടക്കം മൂന്ന് കവര്‍ച്ചാ കേസുകളും ഒരു ക്രിമിനല്‍ കേസും ഇവരുടെ പേരിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിലെത്തിയ ഡൊണോഗ് തന്റെ വീട്ടില്‍ മോഷണം നടന്നതറിഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ഇയാള്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് കണ്ടെത്തി. കാസെയുടെ മാപ്പപേക്ഷ കോടതി രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

200 യൂറോ വിലയുള്ള സ്വര്‍ണ്ണ വാച്ചും 30 പൗണ്ടുമാണ് ഡൊണോഗിന്റെ വീട്ടില്‍ നിന്ന് ഇവര്‍ മോഷ്ടിച്ചത്. ഇതേ ദിവസം തന്നെ മറ്റൊരു വീട്ടില്‍ നിന്ന് 1000 യൂറോയുടെ മോഷണം നടത്തുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരും ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.

Top