ജീവനക്കാർ ഉൾപ്പെട്ട കേസുകൾ: രാജ്യത്തെ സർവകലാശാലകൾ ലീഗൽ ഫീസ് ഇനത്തിൽ ചിലവഴിച്ചത് 3.3 മില്യൺ യൂറോ

അഡ്വ.സിബി സെബാസ്റ്റിയൻ

ഡബ്ലിൻ: രാജ്യത്തെ സർവകലാശാലാ ജീവനക്കാർ ഉൾപ്പെട്ട വിവിധ കേസുകളുടെ ലീഗൽ ഫീസ് ഇനത്തിൽ സർവകലാശാലകൾക്കു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചിലവഴിക്കേണ്ടി വന്നത് 3.3 മില്യൺ യൂറോ. ഡെയിലിൽ ഫൈൻ ഗായേൽ ടിഡി ജിം ഡാലി സമർപ്പിച്ച ചോദ്യത്തിനു മറുപടിയായി ലഭിച്ച ഉത്തരത്തിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ ചിത്രം ലഭിച്ചത്. വിഷയം സംബന്ധിച്ചുള്ള കൃത്യമായ ചിത്രം കണ്ടെത്തുന്നതിനൊപ്പം ഇതു സംബന്ധിച്ചുള്ള തുടർ നടപടികൾക്കു വേണ്ടിയാണ് ഇപ്പോൾ അധികൃതർ നടപടികൾക്കു തയ്യാറെടുക്കുന്നത്.
ഇദ്ദേഹത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷവും 2010 ലും മാത്രം യുസിസിയ്ക്കായി 1.48 മില്യൺ ഡോളർ ചിലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതാണ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൈനൂത്ത് എൻയുഐ സർവകലാശാല മാത്രം 567,000 യൂറോ വിവിധ കേസുകൾക്കായി ചിലവഴിച്ചതായി ഹയർ എഡ്യുക്കേഷൻ അതോറിറ്റി നടത്തിയ പഠനത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവരാണ് ഇതു സംബന്ധിച്ചുള്ള കണക്കുകൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
യുസിഡി സർവകലാശാല 2010 നു ശേഷം 453,000 യൂറോയാണ് ചിലവഴിച്ചിരിക്കുന്നത്. ബാരിസ്‌റ്റേർമാരും സാക്ഷികളുമായി ചർച്ച ചെയ്ത ശേഷമാണ് ഇപ്പോൾ ഇതു സംബന്ധിച്ചുള്ള കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. യുഎൽ 267,048 യൂറോ, എൻയുഐജി 266,814 യൂറോയും ഫീസ് ഇനത്തിൽ നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top