പ്രവാസി മലയാളി ഫെഡറേഷന്റെ ഫെയ്​സ് ബുക്ക് പേജും ബിസിനസും സംഘടനാ നേതാവ് തന്നെ അടിച്ചുമാറ്റി.2 അയര്‍ലണ്ട് മലയാളികള്‍ക്ക് എതിരെ പരാതി

ഓസ്ട്രിയ :പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ന്റെ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹിയും കൂട്ടാളിയും കൂടി സംഘടനയുടെ ഒരു ലക്ഷം അംഗങ്ങളുള്ള ഫെയ്സ് ബുക്ക് പേജും ഗ്രൂപ്പും സംഘടനക്ക് ഷെയറുള്ള വെബ് സൈറ്റും അടിച്ചു മാറ്റിയതായി പരാതി.സംഘടനയുടെ ഐ.ടി സംബന്ധമായ കാര്യങ്ങളുടേയും , സോഷ്യല്‍ മീഡിയ കാര്യങ്ങളുടേയും ചുമതല വഹിക്കുകയും ചെയ്ത യൂറോപ്യന്‍ റീജിയന്‍ സെക്രട്ടറിയായി പാലാ സ്വദേശി ബീയിംഗ്സ് പി. ബേബി’യും അദ്ദേഹത്തോടൊപ്പം സംഘടനയുടെ വെബ് സൈറ്റ് ഡവലപ്പ് ചെയ്യാന്‍ ഏല്‍പ്പിച്ച ബേബി ചെറുവത്തുര്‍ ഇട്ടീരയും കൂടിയാണ് ഫെയ്സ് ബുക്ക് പേജും സൈറ്റും തട്ടി എടുത്തതെന്ന് സംഘടനയുടെ ഗ്ളോബല്‍ ഭാരവാഹികള്‍ പരാതിപ്പെട്ടിരിക്കുന്നത് .
സംഘടനയുടെ ഫേസ് ബുക്ക് പേജ് തട്ടികൊണ്ട് പോയ ശേഷം ഇപ്പോഴും അതിന്റെ പഴയ ഉടമസ്ഥര്‍ക്ക് തിരികെ നല്കിയിട്ടില്ല. ഒരിക്കലും വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ സ്ഥാപനങ്ങളുടെ ഫേസ് ബുക്ക് ഗ്രൂപ്പ് പേജുകള്‍ ആവശ്യമില്ല. എന്നിട്ടും ബേബിയും ബീയിംഗും കൂടി തന്ത്രപരമായി അത് വാങ്ങിച്ചെടുക്കുകയായിരുന്നു.PMS -FACEBOOK PAGE
2015ല്‍ കേരളത്തില്‍ വെച്ചു നടന്ന പ്രവാസി മലയാളി ഫെഡറേഷന്റെ സമ്മേളനത്തില്‍ ബീയിങ്ങ്സ് പി.ബിയും പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ നിന്നും കേരളത്തില്‍ എത്തിയ ബീയിങ്ങ്സ് മറ്റ് നേതാക്കളും തമ്മില്‍ കേരളത്തില്‍ വച്ചാണ്‌ വെബ് സൈറ്റ് നിര്‍മ്മാണവും സോഷ്യല്‍ മീഡിയായുമായ ബന്ധപ്പെട്ട് ചാര്‍ജിന്റെ ധാരണ ഉണ്ടാക്കിയത്. സംഘടനയുടെ ഒരു ലക്ഷം ആളുകള്‍ ഉള്ള ഗ്രൂപ്പ് തട്ടിയെടുത്തതിനുശേഷം സംഘടനയുടെ എല്ലാ നേതാക്കളേയും അഡ്മിന്‍ സ്ഥാനത്തുനിന്നും പുറത്താക്കി പ്രതികള്‍ അഡ്മിനായി.സംഘടനയുമായി ചങ്ങാത്തം കൂടി ലക്ഷങ്ങള്‍ അംഗങ്ങങ്ങളുള്ള ഗ്രൂപ്പ് തട്ടിയെടുക്കുകയും വെബ്സൈറ്റ് നിര്‍മ്മാണമെന്ന് പറഞ്ഞ് വഞ്ചിക്കുകയുമായിരുന്നു.കൂടാതെ സംഘടനയുടെ ഷെയറുള്ള വെബ് സൈറ്റും ബേബിയും ബീയിംഗ്സ് പി. ബേബി’യും തട്ടി എടുത്ത് സ്വന്തമാക്കി. beeings -pmf news

പ്രതികള്‍ക്ക് സ്വന്തമായി നടത്തുന്ന ന്യൂസ് പോര്‍ടലിന്റെ വാര്‍ത്തകള്‍ ഷേര്‍ ചെയാനാണ്‌ പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തട്ടിയെടുത്ത ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതെന്നും സൂചനയുണ്ട്.ബ്സൈറ്റ് നിര്‍മ്മിച്ച് ഫേസ്ബുക്കുമായി കനക്ട ചെയ്യാന്‍ സൈറ്റുടമയുടെ പ്രൊഫൈല്‍ ഐ.ടിക്കാര്‍ക്ക് നല്കണം എന്ന പഴുത് പറഞ്ഞാണ് ഫെയ്സ് ബുക്ക് പേജും ഗ്രൂപ്പും പ്രതികള്‍ തട്ടിയെടുത്തത് .ഇതേ പഴുത് ഉപയോഗിച്ച് പലരില്‍ നിന്നും നൂറുകണക്കിന്‌ ഗ്രൂപ്പുകള്‍ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. പലരും പരാതികള്‍ നല്‍കിത്തുടങ്ങിയിട്ടുമുണ്ട്. പ്രൊഫൈലുകള്‍ കൊടുത്തവര്‍ നാളുകള്‍ കഴിഞ്ഞാവും തന്റെ ഗ്രൂപ്പുകള്‍ ചെക്ക് ചെയ്യുക. അപ്പോള്‍ കാണില്ല. എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും ആറിയത്തുണ്ടാകില്ല. മാത്രമല്ല ഫേസ്ബുക്കില്‍ പരതിയാലും ആ ഗ്രൂപ്പ് ഒരിക്കലും കാണില്ല.അതിനുമുന്‍പേ ഇവര്‍ അതിന്റെ പേരുപോലും മാറ്റി കഴിഞ്ഞിരിക്കും. അതിന്റെ യഥാര്‍ഥ ഉടമയെ ആ ഗ്രൂപ്പില്‍ നിന്നും ബ്ളോക്കും ചെയ്തിരിക്കും.Social media mail baby ci
സൈബര്‍ ലോകത്തെ നീച പ്രവര്‍ത്തികള്‍ നടത്തിവരുന്ന 2 അയര്‍ലണ്ട് മലയാളികള്‍ക്കെതിരേയുള്ള പരാതികള്‍ ലോകം എമ്പാടും കൂടി വരികയാണ്.ഇവര്‍ക്ക് എതിരെ കൂടുതല്‍ പരാതികള്‍ അധികാരികള്‍ക്ക് കിട്ടിയിട്ടുണ്ട്. പരാതികളില്‍ പോലീസിന്റെ നടപടികള്‍ നടക്കുകയാണ്‌. ഇവരുടെ പാസ്പോര്‍ട്ടും ഇന്ത്യയിലേക്കുള്ള യാത്രാ രേഖകളും കണ്ടുകെട്ടാനും പരാതിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലണ്ടിലെ ഒരു നേഴ്സും ഇവരുടെ തട്ടിപ്പില്‍ കൂട്ടാളി ആണെന്നും ഇവരാണ് ബ്ളോഗ് പത്രത്തില്‍ എഴുതുന്നതും സോഷ്യല്‍ മീഡിയാ പ്രചരണം നടത്തുന്നതും എന്നും സൂചനയുണ്ട്. ഇവരുടെ തട്ടിപ്പില്‍ ഈ നേഴ്സിന്റെ പങ്കാളിത്തവും അന്യോഷണത്തിലാണ് . ഈ നേഴ്സിന്റെ ഒരു ബന്ധുവാണ് തട്ടി എടുത്ത ഫേയ്സ് ബുക്ക് ഗ്രൂപ്പിലെ ഒരു അഡ്മിന്‍ എന്നും ആരോപണമുണ്ട്.ഇവര്‍ തട്ടി എടുത്ത് കൈവശം വെച്ചിരിക്കുന്ന പല ഗ്രൂപ്പുകളുടേയും പേജുകളുടേയും വിവരം പോലീസിനു കിട്ടിയതായി സൂചനയുണ്ട്. 

കള്ളനെ കാവലേല്‍പ്പിച്ച് എല്ലാം നഷ്ടമായ അവസ്ഥയിലാണ് ആഗോള പ്രവാസി സംഘടന. പ്രവാസികളുടെ ഉന്നമനത്തിനായി രൂപം കൊണ്ട സംഘടനയുടെ ഭാരവാഹി തന്നെ തട്ടിപ്പ് കേസുകളില്‍ പ്രതിയായായി പരാതികള്‍ ഉയരുമ്പോള്‍ സംഘടനക്കു തന്ന മാനഹാനി ഉണ്ടായിരിക്കയാണ് .സംഘടനാ ഭാരവാഹിക്ക് എതിരെ കടുത്ത നടപടികളും നിയമനടപടികളും ഉടനെ ഉണ്ടാകുമെന്നാണ് സൂചന .

പ്രവാസികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതിനുശേഷം സമാനമായ ഒരുപാട് തട്ടിപ്പുകളുടെ വിവരങ്ങളും അയര്‍ലണ്ടിലും മറ്റു രാജ്യങ്ങളിലും നടന്നതായി പലരും അറിയിച്ചു .പല സംഘടനകളുടേയും വ്യക്തികളുടേയും ഫേയ്സ് ബുക്ക് പേജുകളും ഗ്രൂപ്പുകളും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഉടന്‍ തന്നെ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലും പരാതിയുമായി വരുമെന്നാണ് സൂചന.

തട്ടിപ്പ്,രണ്ട് അയര്‍ലണ്ട് മലയാളികള്‍ക്ക് എതിരെ പരാതിയുമായി അമേരിക്കന്‍ വ്യവസായി രംഗത്ത് 

ബേബി സി.ഐ എന്ന ആളും, ബീയിങ്ങ്സ് പി.ബി എന്നയാളും ചേര്‍ന്ന് എന്റെ കൂടി ഉടമസ്ഥതിയിലുള്ള ഒരു വെബ്സൈറ്റ് എന്നില്‍ നിന്നും തട്ടിയെടുക്കുകയും അതിന്റെ 2 ഫേസ് ബുക്ക് ലൈക്ക് പേജ്ജുകള്‍ തട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു.

പ്രവാസികളെ കബളിപ്പിച്ച് ഐ.ടി,ഫേസ്ബുക്ക് തട്ടിപ്പ് നടത്തുന്ന സഘത്തെക്കുറിച്ച് സൂചന; പ്രതികള്‍ അയര്‍ലണ്ട് മലയാളികള്‍

 

Top