ഒളിംപിക്‌സ് കൊണ്ടു ആഘോഷമാക്കാൻ ലൈംഗിക തൊഴിലാളികൾ; ലക്ഷ്യമിടുന്നത് കോടികളുടെ ബിസിനസ് ..!

സ്വന്തം ലേഖകൻ

ബ്രസീലിലെ വിലാ മിമോസ ജില്ലയെ ‘ലൈംഗികതയുടെ സൂപ്പർമാർക്കറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തുടനീളം നിന്നായി അനേകം കായികതാരങ്ങളും വിനോദസഞ്ചാരികളും ഒളിമ്പിക്‌സിനായി എത്തുമ്പോൾ ഈ വിശേഷണം പരമാവധി മുതലാക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ സെക്‌സ് വർക്കേഴ്‌സ്. പ്രതീക്ഷിച്ച തരത്തിലുള്ള ഒരു ബിസിനസ് കിട്ടാതെ ലോകകപ്പ് നിരാശപ്പെടുത്തിയപ്പോൾ ആ നഷ്ടം ഒളിമ്പിക്‌സിൽ നികത്താമെന്ന പ്രതീക്ഷയിലാണ് അവർ. ഒളിമ്പിക്‌സിനായി പ്രതീക്ഷിക്കുന്ന അഞ്ചു ലക്ഷത്തോളം പേരിൽ മികച്ച ബിസിനസ് കണ്ടെത്തുന്നതിനായി നിരക്കിൽ വൻ കുറവ് വരുത്തിയാണ് ബ്രസീലിലെ ലൈംഗികത്തൊഴിലാളികൾ കാത്തിരിക്കുന്നത്.
സെക്‌സ് ടൂറിസത്തിന്റെ വൻ വിപണികളിൽ ഒന്നായ ബ്രസീലിൽ ലൈംഗികത്തൊഴിലാളികൾ 2014 ൽ ലോകകപ്പ് ഫുട്‌ബോൾ നടന്നപ്പോൾ ഒരു വൻ കൊയ്ത്ത് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ രക്ഷയുണ്ടായില്ല. ഈ അവസ്ഥ ഒളിമ്പിക്‌സിന് ഉണ്ടാകരുതെന്നാണ് ഇവരുടെ ആഗ്രഹം. ഒളിമ്പിക്‌സ് നടക്കുന്ന റിയോ ഡി ജനീറോയിലെ പുരാതനവും വലുതും ശക്തവുമായ വേശ്യാലയ മേഖലയാണ് വിലാ മിമോസ. ഏകദേശം 70 ബാറുകളിലും നൈറ്റ് കഌുകളിലുമായി 3,000 പേർ ഇവിടെ ലൈംഗികത്തൊഴിൽ ചെയ്യുന്നുണ്്. എന്നാൽ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ബ്രസീലിയൻ സമ്പദ് വ്യവസ്ഥയിലും ഉണ്ടായ തിരിച്ചടി ഇവരുടെ വരുമാന മാർഗ്ഗത്തിലും സാരമായി പ്രതിഫലിച്ചു. എന്നാൽ ഒളിമ്പിക്‌സിൽ കാര്യമായ ഒരു മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയിൽ ഇംഗഌഷിൽ തയ്യാറാക്കിയിരിക്കുന്ന പ്രിന്റൗട്ട് ഇവർ വ്യാപകമായി വിതരണം നടത്തിയിട്ടുണ്ട്.
നാലാഴ്ച നീളുന്ന ഒളിമ്പിക്‌സിൽ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ഇടപാടിന് നിരക്ക വൻതോതിൽ കുറച്ചിട്ടുണ്ട്. 30 മിനിറ്റിന് 40 റീയലാണ് നിരക്ക്. നേരത്തേ 75 റീയൽ ആയിരുന്ന നിരക്ക് 48 ശതമാനം കുറവ് വരുത്തി. ഒരു മണിക്കൂറത്തേക്ക് 60 റീയൽ വരും. ഒരാളുടെ കാര്യത്തിലാണ് ഇത്. മൂന്ന് പെൺകുട്ടികളെ വേണമെങ്കിൽ 30 മിനിറ്റിന് ഓരോരുത്തർക്കും 40 റീയൽ വീതം നൽകണം. ഒരു മണിക്കൂറിന് 80 റീയൽ വീതം ഓരോരുത്തർക്കും നൽകണമെന്നും പ്രിന്റൗട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ദിവസവും ആറു മുതൽ എട്ട് ഇടപാടുകാർ വരെ ഉണ്ടായിരുന്ന 12 വർഷമായി റെഡ്‌ലൈറ്റ് രംഗത്ത് ലൈംഗികത്തൊഴിൽ ചെയ്യുന്ന അലൈൻ പറയുന്നത് ഇപ്പോൾ 12 മണിക്കൂറിനിടയിൽ ഒരാളെയെങ്കിലും കിട്ടിയാലായി എന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top