ഇടതുമുന്നണി പരാജയപ്പെടുന്ന സ്ഥിതിയാണുള്ളതെന്ന് പിസി ജോര്‍ജ്ജ്

image

തിരുവനന്തപുരം: ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി എറണാകുളത്ത് നടത്തിയ ചര്‍ച്ച ശരിയായില്ലെന്ന് പി സി ജോര്‍ജ് എം എല്‍ എ. ഇടതുമുന്നണി പരാജയപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ഗീത ഗോപിനാഥിലൂടെ കേരളത്തിലെ സാമ്പത്തിക സ്ഥിതിക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നതിനാല്‍ ഗീത ഗോപിനാഥിന്റെ നിയമനത്തില്‍ തന്റെ പിന്തുണ ഉണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ ഏറണാകുളത്തെ പരാമാര്‍ശം മുഖ്യമന്ത്രി പദത്തിനു ചേര്‍ന്നതല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന തീര്‍ത്തും ഏകപക്ഷീയമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

മാന്യമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കണമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഭരണപരിഷ്‌ക്കാര അധ്യക്ഷ പദവിയില്‍ ഇരിക്കാന്‍ വി എസ് അച്യുതാനന്ദന്‍ യോഗ്യനാണെന്നും പി സി ജോര്‍ജ് പറഞ്ഞു. 4 ആം ക്ലാസു വിദ്യാഭ്യാസ യോഗ്യതയുള്ള ഇകെ നയനാര്‍ക്കും ഇ എം എ സിനും ഭരണപരിഷ്‌കാര അധ്യക്ഷതയില്‍ ഇരിക്കാമെങ്കില്‍ 7 ആം ക്ലാസു വിദ്യാഭ്യാസമുള്ള വി എസിന് ഈ പദവിയില്‍ ഇരിക്കാമെന്നും പിസി ജോര്‍ജ് പറഞ്ഞു. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യമെന്നും അതുകൊണ്ട് യുഡിഎഫിനെ തകര്‍ക്കാന്‍ പിണറായി നോക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Top