പതിമൂന്നാം നമ്പര്‍ ചതിക്കുമോ ?പിണറായിയും ഐസക്കും പടലപിണക്കത്തില്‍ ?ഭരണം പൊട്ടിത്തെറിയിലേക്ക്

തിരുവനന്തപുരം :ധനമന്ത്രി ഡോ.തോമസ് ഐസക്ക് രാജിവെക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നു.ശുഭരാശിയല്ലാത്ത പതിമൂന്നാം നമ്പര്‍ മുതല്‍ ഗുണപ്രദമല്ലാത്ത മന്‍മോഹന്‍ബംഗ്ലാവും സ്വയം സ്വീകരിച്ച ധനമന്ത്രിക്ക് സമയം അത്ര നന്നല്ലെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത് . മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ കടുത്ത ഭിന്നത മന്ത്രിസഭയില്‍ അടി തുടങ്ങി എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. വിഷയത്തില്‍ പ്രതിഷേധിച്ച് ഐസക്ക് രാജിക്കൊരുങ്ങി എന്നും ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തോമസ് ഐസക്കിനോട് മുഖ്യമന്ത്രി മോശമായി പെരുമാറുന്നുണ്ടെന്ന ആരോപണം ശക്തമായി. തോമസ് ഐസക് അധികാരം ഏറ്റെടുത്തപ്പോള്‍ തന്നെ പിണറായിയുമായി ബഹളം തുടങ്ങിയിരുന്നു. ഐസക്കിന്റെ പ്രധാന ശത്രുവായ ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതും ഐസക്കിന്റെ എതിര്‍പ്പോടെയാണ്. രണ്ട് സാമ്പത്തിക വിദഗ്ദ്ധരാണ് പിണറായിയുടെ മന്ത്രിസഭയിലുള്ളത്. തോമസ് ഐസക്കും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും ഇരുവരെയും മറി കടന്നാണ് ഗീതം ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയത്.
സര്‍ക്കാരിന്റെ സാമ്പത്തിക കാര്യങ്ങളിലൊന്നും ഐസക്കിന്റെ അഭിപ്രായം പിണറായി ചോദിക്കാറില്ല ഐസക് മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്ന ഒരാളാണെന് തോന്നല്‍ പിണറായിക്കുണ്ട്. നേരത്തെ എം എ ബേബിയും മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചിരുന്നു. എംഎ ബേബിയെ പിണറായി വെട്ടി നിരത്തി.അധികാരമേറ്റ് മൂന്നുമാസം തികയുന്നതിനു മുമ്പ് ഐസക്കിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അഡ്വ. അനസ്‌മോനും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കൃഷ്ണകുമാറും അകാലത്തില്‍ വിട പറഞ്ഞു. അനസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷ്ണകുമാര്‍ ഹൃദ്രോഗം കാരണമാണ് മരിച്ചത്. വിഎസ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷണന്‍ മന്‍മോഹന്‍ ബംഗ്ലാവ് വിട്ടോടിയത് വാര്‍ത്തയായിരുന്നു. അന്ധ വിശ്വാസമെന്ന് പറഞ്ഞൊഴിയാങ്കെിലും ചില കാര്യങ്ങള്‍ സത്യം തന്നെയാണ്. കേരള ഹൈക്കോടതിയില്‍ പോലും പതിമൂന്നാം നമ്പര്‍ മുറി ഒഴിഞ്ഞു കിടക്കുകയാണ്.

മന്ത്രിസഭയുടെ തുടക്കംമുതല്‍ തന്നെ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. ഇടത് മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ.തോമസ് ഐസക്ക്, ജല വിഭവ മന്ത്രി മാത്യൂ ടി.തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഒഴികെ എല്ലാവരും ആദ്യമായി മന്ത്രിസഭയില്‍ അംഗങ്ങളാകുന്നവരാണ്. മറ്റ് വകുപ്പുകള്‍ മുഖ്യമന്ത്രി അടക്കി ഭരിക്കുമ്പോള്‍ ധനവകുപ്പില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ തോമസ് ഐസക്ക് അനുവദിക്കുന്നില്ല. ഇതാണ് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്ക് പ്രധാനകാരണം. വ്യത്യസ്ത പ്രവര്‍ത്തനശൈലിയാണ് രണ്ടുപേര്‍ക്കുമുള്ളത്. ഇടത് മന്ത്രിസഭയുടെ പദ്ധതികളില്‍ ഭൂരിഭാഗവും തോമസ് ഐസക്ക് മുന്നോട്ട് വച്ചതാണ്. എന്നാല്‍ ഇതിന്റെ നേട്ടം മുഖ്യമന്ത്രിയുടേതായി ചിത്രികരിച്ചതില്‍ ഐസക്കിന് കടുത്ത അമര്‍ഷമുണ്ട്. വിഷയങ്ങളില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന ഐസക്കിന്റെ ആവശ്യത്തോട് മുഖ്യമന്ത്രിയടക്കമുള്ള കണ്ണൂര്‍ ലോബിക്ക് കടുത്ത വിയോജിപ്പാണുള്ളത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്നും തോമസ് ഐസക്ക് വ്യതിചലിക്കുന്നതായി മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ കുറ്റപ്പെടുത്തുന്നു. ഐസക്ക് മോഡല്‍ മന്ത്രിസഭയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദനോടും മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സി.ഡി.എസിലെ പൂര്‍വ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഐസക്കുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് എസ്.എം.വിജയാനന്ദ്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, രാജീവ് സദാനന്ദന്‍ തുടങ്ങിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും സി.ഡി.എസിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഈ സാഹചര്യത്തില്‍ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ തോമസ് ഐസക്കിന് കഴിയുന്നു. മറ്റ് വകുപ്പുകളില്‍ നിര്‍ണായാ ഇടപെടലുകള്‍ നടത്താന്‍ മുഖ്യമന്ത്രിയ്ക്ക് സാധിക്കുന്നുണ്ട്. ഈ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ നോക്കുകുത്തികളാക്കി മുഖ്യമന്ത്രിയ്ക്ക് നേരിട്ടാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഇതില്‍ മന്ത്രിമാര്‍ക്ക് അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അപ്രീതി ഭയന്ന് ആരും ഇക്കാര്യം പുറത്തു പറയുന്നില്ലെന്ന് മാത്രം. മന്ത്രിസഭാ യോഗത്തില്‍ തന്നെ വിജയേട്ടായെന്ന് വിളിച്ച വനിതാ മന്ത്രിയെ മുഖ്യമന്ത്രി ശാസിച്ചിരുന്നു. തന്നെ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വന്‍കിട പദ്ധതികള്‍ക്ക് സാമ്പത്തികാനുമതി നല്‍കുന്നതില്‍ ധനവകുപ്പ് കാലതാമസം വരുത്തുന്നതായും മറ്റ് മന്ത്രിമാര്‍ക്ക് പരാതിയുണ്ട്. സി.പി.എമ്മില്‍ പിണറായി വിജയനും തോമസ് ഐസക്കും തമ്മില്‍ ഏറെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ആലപ്പുഴയില്‍ ജി.സുധാകരനും തോമസ് ഐസക്കും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പിണറായി വിജയന്‍ സുധാകരനെയാണ് പിന്തുണച്ചത്. അച്യൂതാനന്ദനെ അനുകൂലിക്കുന്ന നിലപാടാണ് ഏതാനും വര്‍ഷങ്ങളായി തോമസ് ഐസക്ക് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള ഭിന്നതയില്‍ പാര്‍ട്ടി പൂര്‍ണമായും മുഖ്യമന്ത്രിക്കൊപ്പമാണ്. തുടക്കത്തിലെയുള്ള ഈ അഭിപ്രായഭിന്നത പരിഹരിക്കണമെന്ന ആവശ്യവും സി.പി.എമ്മില്‍ ശക്തമാണ്.
ഇതിന് മുമ്പ് സിപിഎമ്മുമായി ബന്ധപ്പെട്ട് പല നിര്‍ണ്ണായക വാര്‍ത്തകളും പുറത്തുകൊണ്ടുവന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് രാമചന്ദ്രന്‍. അതുകൊണ്ട് തന്നെ അദ്ദേഹം പുറത്തുകൊണ്ടുവന്ന ഈ എക്‌സ്‌ക്ലൂസിവ് വാര്‍ത്തയെ പൂര്‍ണ്ണാമായും രാഷ്ട്രീയം കണ്ട് ആരും തള്ളിക്കളയുന്നുമില്ല. ഗീതാ ഗോപിനാഥിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് തട്ടിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഐസക്കിനെ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതെന്ന സൂചനയുമുണ്ട്.
കോഴിക്കോട് പാര്‍ട്ടി മീറ്റിംഗ് നടക്കുന്ന സാഹചര്യത്തിലാണ് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്ന വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചത്.

അതേസമയം ജന്മഭൂമി വാര്‍ത്തയോട് സിപിഐ(എം) നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയിലും ഭരണത്തിലും ഭിന്നത സൃഷ്ടിക്കാന്‍ വേണ്ടി മാത്രം ചമച്ച കഥയാണിതെന്ന വിലയിത്തലിലാണ് സിപിഐ(എം). ഏത് ചടങ്ങില്‍ വച്ചാണ് ഇരു നേതാക്കളും തമ്മില്‍ അസ്വാരസ്യമുണ്ടായതെന്ന കാര്യവും വാര്‍ത്തയില്‍ പറയുന്നില്ല.

എന്നാല്‍ രാജിവെക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് തോമസ് തന്നെ ഉത്തരം നല്‍കുന്നു. ഇത്തരം വാര്‍ത്ത ശുദ്ധഅസംബന്ധമാണെന്ന് തോമസ് ഐസക്ക് പറയുന്നു. മുഖ്യമന്ത്രിയ്ക്കും തനിക്കുമിടയില്‍ യാതൊരു പ്രശ്നവുമില്ല.അങ്ങനെയൊരു സംഭവമുണ്ടെങ്കില്‍ തന്നെ ഇത്രനാളും മൂടിവെക്കേണ്ട ആവശ്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വിളിച്ച ഒരു യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് തോമസ് ഐസക്ക് രാജിക്കൊരുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. പിണറായി ഐസക്കുമായി ചര്‍ച്ചനടത്താറില്ലെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

Top