മാധ്യമ അഭിഭാഷക സംഘര്‍ഷം പൊളിച്ചെഴുത്ത് ….ജനം ടിവിയില്‍ കലാപം

തിരുവനന്തപുരം: മാധ്യമ അഭിഭാഷക സംഘര്‍ഷത്തില്‍ മുഴുവന്‍ മാധ്യമങ്ങളും അഭിഭാഷകര്‍ക്കെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ അഭിഭാഷകരെ പിന്തുണച്ച് ആര്‍എസ്എസ് ചാനല്‍ ജനം ടിവിരംഗത്ത് വന്നത് വിവാദത്തില്‍ . മാധ്യമ പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് കാരണക്കാരെന്ന പരിപാടിയ്‌ക്കെതിരെയും പൊളിച്ചുപണി അവതരാകനായ ടിജി മോഹന്‍ദാസിനെതിരെയും ജനടിവിടിയെ റിപ്പോര്‍ട്ടര്‍മാര്‍ തന്നെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കയാണ്.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കൊച്ചിയില്‍ നടന്ന സംഘര്‍ഷത്തില്‍ ജനം ടി.വിയുടെ ലേഖകര്‍ക്കും പരിക്കേറ്റിരുന്നു. സ്വന്തം സ്ഥാപനത്തിലെ ലേഖകര്‍ക്ക് തല്ല് കിട്ടിയിട്ടും മാനേജ്മെന്റ് അഭിഭാഷകര്‍ക്ക് അനുകൂലമായി പരിപാടി അവതരിപ്പിക്കാനൊരുങ്ങിയതും ജീവനക്കാരെ ചൊടിപ്പിച്ചു. ഒരു കാരണവശാലും പരിപാടി പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ചാണ് ജനം ടിവി പരിപാടി സംപ്രേക്ഷണം നടത്തിയത്. ഇതോടെ ജനം ടിവിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. സോഷ്യല്‍ മീഡിയകളില്‍ ജനംടിവി ലേഖകരും പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നത് മാനേജ്‌മെന്റിനേയും പ്രതികൂട്ടിലാക്കി. ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ് അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്താണ് സംഘര്‍ഷത്തിന് കാരണമെന്ന രീതിയില്‍പരിപാടി ചെയ്തതിനെയാണ് ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചത്. ജനം ടി.വി സിഇഒ രാജേഷ് പിള്ളയെ തിരുവനന്തപുരം ബ്യൂറോയിലെ ലേഖകര്‍ ഉപരോധിക്കുകയും ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിവരെ ഇടപെട്ടിട്ടും ശ്വാശ്വത പരിഹാരം കാണാനായിട്ടില്ല. എല്ലാ ചാനലുകളും പത്രങ്ങളും മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അഭിഭാഷകരുടെ അഴിഞ്ഞാട്ടം എന്ന വിശേഷണത്തോടെയാണ് വാര്‍ത്തകള്‍ നല്‍കിയത്. വ്യത്യസ്തമായ രാഷ്ട്രീയാഭിമുഖ്യമുള്ള മനോരമ മുതല്‍ കൈരളിവരെയുള്ള ചാനലുകള്‍ അഭിഭാഷകര്‍ക്കെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ ജനം ടി.വിയില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിഭാഷകരെ അക്രമിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടെയാണ് ജനം ടി.വി പൊളിച്ചെഴുത്ത് എന്ന പരിപാടിയില്‍ പ്രക്ഷേപണം ചെയ്തത്. വക്കീല്‍ മാധ്യമ സംഘര്‍ഷത്തിലെ ചില കാണാപ്പുറങ്ങള്‍ എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്. ഏഴര മണിക്കാണ് പൊളിച്ചെഴുത്ത് എന്ന പരിപാടി ആരംഭിക്കാറുള്ളത്. 7:40 കഴിഞ്ഞിട്ടും പരിപാടി ആരംഭിക്കാത്തതിനാല്‍ പലരും ചാനലിലേക്ക് വിളിച്ച് അന്വേഷിക്കുകയും, അവതാരകനായ ടി.ജി മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പേജിലും ചാനലിന്റെ പേജിലും ഒക്കെ ചോദ്യങ്ങളുമായി പലരും എത്തി. ബുധനാഴ്ച്ച സംപ്രേക്ഷണം ചെയ്ത് പരിപാടിയില്‍ അഭിഭാഷകരെ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പൊളിച്ചെഴുത്ത് കാണിച്ചത്.

ഈ ദൃശ്യങ്ങളില്‍ ജനം ടിവി ലേഖകരെയും വ്യക്തമായി കാണാമായിരുന്നു. ഇതോടെ ജനം ലേഖകര്‍ക്ക് മറ്റു മാധ്യമ പ്രവര്‍ത്തകരെ അഭിമുഖികരിക്കാനും വയ്യാത്ത അവസ്ഥയിലായി. ടി ജി മോഹന്‍ദാസിവനെതിരെ ജനം ലേഖകര്‍ ഒറ്റക്കെട്ടായി മാനേജ്‌മെന്റിനെ സമീപിച്ചിരിക്കുകയാണ്. ആര്‍എഎസ് നേതൃത്വത്തിലുള്ള ചാനലില്‍ ടിജിക്കെതിരെ നിലപാടെടുക്കാന്‍ മാനേജ്‌മെന്റ് ഒരിക്കലും തയ്യാറാകില്ലെന്നതാണ് വസ്തുത.

Top