സാക്ഷി മാലിക്കിന്റെ വിജയത്തിനുപിന്നിലെ ആ കാമുകന്‍ ഇതാണ്; പ്രതിശ്രുതവരന്റെ ചിത്രം പുറത്ത്

Sakshi-Malik

ദില്ലി: സാക്ഷി മാലിക്കിന്റെ വിജയത്തിനുപിന്നില്‍ പരിശീലകനും മാതാപിതാക്കളും മാത്രമല്ല ഒരാള്‍ കൂടിയുണ്ട്. ഒരു യുവസുന്ദരന്‍ സാക്ഷിമാലിക്കിന്റെ ഹൃദയം കവര്‍ന്നിട്ടുണ്ട്. സാക്ഷി മാലിക്കിന്റെ പ്രതിശ്രുതവരന്റെ ചിത്രം പുറത്തുവന്നു.

സത്യവര്‍ത് കാദിയന്‍ ആണ് സാക്ഷിയുടെ മനം കവര്‍ന്ന യുവസുന്ദരന്‍. വിവാഹ ശേഷം പൂര്‍ണ്ണമായും ഗുസ്തി കുടുംബം തന്നെയാകും സാക്ഷി മാലിക്കിന്റെ കുടുംബം. സത്യവര്‍തും അറിയപ്പെടുന്ന ഗുസ്തി താരമാണ്. റോത്തക്ക് തന്നെയാണ് സ്വദേശം. സാക്ഷി റിയോയിലേക്ക് പേകുന്നതിന് മുന്‍പ് തന്നെ വിവാഹം തീരുമാനിച്ചിരുന്നുവെന്ന് സഹോദരന്‍ സച്ചിന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യവര്‍തിന്റെ പിതാവ് ഗുസ്തി പരിശീലകനാണ്. റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ് ഇദ്ദേഹം. ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ വിവാഹം നടക്കുമെന്ന് സത്യവര്‍തിന്റെ പിതാവും സ്ഥിരീകരിച്ചു. 97 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ ഗുസ്തി താരമാണ് സത്യവര്‍ത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.

 

Top