സ്വാശ്രയ പ്രശ്നം: എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ യു‍ഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബ് എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുക. മുസ്‌ലിം ലീഗ് എംഎല്‍എമാരായ കെ.എം.ഷാജിയും എ.ഷംസുദീനും അനുഭാവ സത്യഗ്രഹം നടത്തും. ഇന്ന് രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
അതേസമയം, സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. സ്വാശ്രയ പ്രശ്നം: എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും.ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ ധനാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റിയിരുന്നു. ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ നടത്താനിരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ കെമിസ്ട്രി വിഷയത്തിന്റെ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ നാലിലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല. ഒക്ടോബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജി.എഫ്.സി/ഇ.ഡി. പരീക്ഷാ നടത്തിപ്പിന്റെ പുതുക്കിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു

 

Top