തലയൂരാന്‍ വ്യവസായ മന്ത്രിയുടെ ഓഫീസ് പുതിയ പ്രസ്ഥാവനയുമായി രംഗത്ത് ‘ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ഥിച്ചതിനാല്‍ സുധീറിനെ ഒഴിവാക്കി.വിവാദ നിയമനം;പിണറായി സര്‍ക്കാരിന്റെ ശോഭ കെടുത്തി

തിരുവനന്തപുരം: പി കെ ശ്രീമതി എംപിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയാക്കി നിയമനം നല്‍കിയത് റദ്ദാക്കി.ഈ രദ്ദാക്കല്‍ സിപിഎമ്മില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ്.മുഖ്യമന്ത്രിയുടെ ഇടപെടലിനെതുടര്‍ന്നാണ് നടപടി.

സുധീറിെന്‍റ നിയമനം റദ്ദാക്കിയ പശ്ചാത്തലത്തില്‍ കെ.എസ്.ഐ.ഇ എം.ഡിയുടെ അധിക ചുമതല വഹിച്ചിരുന്ന കെ. ബീന സ്ഥാനത്ത് തുടരും. നേരത്തേ നിയമനത്തെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തന്‍െറ ബന്ധുക്കള്‍ പല സ്ഥാനത്തുമുണ്ടാകുമെന്നായിരുന്നു വ്യവസായമന്ത്രി പ്രതികരിച്ചത്. അതൊരു പരാതിയായി മുന്നില്‍ വന്നിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍, നിയമനം പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. പിന്നാലെയാണ് സുധീറിന്‍െറ നിയമനം റദ്ദാക്കിയത്.പിണറായി വിജയന്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതാണ് ഈ നിയമനമെന്നായിരുന്നു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയിലെ വികാരം. കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിയുടെ വകുപ്പില്‍ സുധീര്‍ നടത്തിയ ഇടപെടലുകളെച്ചൊല്ലി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.സുധീറിന്റെ ഭാര്യ ധന്യ എം നായരെയാണ് ശ്രീമതി അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിച്ചിരുന്നത്.മന്ത്രി ഇ പി ജയരാജന്റെ ഭാര്യാ സഹോദരിയാണ് ശ്രീമതി.തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും കേരള സോപ്‌സ് ഉടമസ്ഥതയുമടക്കം വിപുലമായ പ്രവര്‍ത്തന മേഖലയാണ് കെഎസ്ഇഐക്ക് സംസ്ഥാനത്തുള്ളത്. വ്യവസായ വകുപ്പിന്റെ നട്ടെല്ലാണ് ഈ ‘പൊന്മുട്ടയിടുന്ന താറാവ്’sudheer-nambiar-niyamanam

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് കെഎസ്ഇഐ എംഡി.ഈ സ്ഥാനത്തേക്ക് ഇപ്പോള്‍ നടത്തിയ രാഷ്ട്രീയ നിയമനം എന്ത് ഉദ്ദേശ്യത്തിലാണെന്ന ചോദ്യം പൊതുസമൂഹത്തില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.സുധീറിന്റെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘തന്റെ ബന്ധുക്കള്‍ പല സ്ഥാപനങ്ങളിലും ഉണ്ടാകുമെന്ന’ മറുപടിയാണ് മന്ത്രി ഇ പി ജയരാജന്‍ നല്‍കിയത്.

എന്നാല്‍, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമം നല്‍കിയതെന്ന് വ്യവസായമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ‘ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ഥിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സുധീര്‍ കത്ത് നല്‍കി. സമയം നീട്ടിനല്‍കേണ്ടതില്ളെന്ന് തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മൂന്നിന് ഉത്തരവ് റദ്ദ് ചെയ്തു’വെന്നും അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സി.പി.എമ്മിലെ ജയിംസ് മാത്യുവിനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാരുടെ നാഷനല്‍ അക്കാദമി ഓഫ് പ്രീ റിക്രൂട്ട്മെന്‍റ് ട്രെയ്നിങ് (എന്‍.എ.പി.ടി) സ്ഥാപനത്തില്‍ സി.ഇ.ഒ കൂടിയാണ് ശ്രീമതിയുടെ മകന്‍.

ജയരാജന്റെ വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്ത മന്ത്രിയാണ് ഇപ്പോള്‍ ബന്ധുവിന് നിയമനം നല്‍കിയത് ന്യായീകരിക്കാന്‍ ശ്രമിച്ചത്.jayarajan-sreemathi

നിയമനങ്ങളില്‍ സുതാര്യത പുലര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഇവിടെ പാഴ്‌വാക്കായി മാറിയിരുന്നത്.മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും മക്കളായാലും ബന്ധുക്കളായാലും ഭരണതലത്തില്‍ ഇടപെടല്‍ നടത്തരുതെന്ന് അധികാരമേറ്റയുടനെ പിണറായി നിര്‍ദ്ദേശിച്ചിരുന്നു.രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി നിയമനങ്ങളില്‍ ഏറെക്കുറെ സുതാര്യത പാലിക്കാനും സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്ത്രിയുടെ ബന്ധുവിന്റെ നിയമനത്തോടെ ഇതെല്ലാം ലംഘിക്കപ്പെടുകയായിരുന്നു.
അതേസമയം മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചെറുമകന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റുമായ ആനത്തലവട്ടം ആനന്ദന്‍െറയും സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെയും മക്കള്‍ എന്നിവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളായി നിയമിച്ച് ഉത്തരവിറങ്ങിയതായി സൂചനയുണ്ട്. ഇ.കെ. നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എം.ഡിയായും ആനത്തലവട്ടം ആനന്ദന്‍െറ മകന്‍ ജീവനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്രയില്‍ ജി.എം ആയും നിയമിച്ച് ഉത്തരവിറങ്ങിയതായാണ് സൂചന. ഇതിനെതിരെ സി.പി.എമ്മില്‍തന്നെ അമര്‍ഷമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയമനം നടത്താന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്‍െറ നടപടിക്രമങ്ങള്‍ പുരോഗമിക്കവെയാണ് നേതാക്കളുടെ മക്കള്‍ തലപ്പത്തത്തെുന്നത്.

Top