മാധ്യമ വിലക്ക് ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് സുധീരന്‍

sudheeran-vm

തിരു:കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്ക് പരിഹരിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.
പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മുഖ്യ വിവരാവകാശ കമ്മീഷണര്‍ എന്നിവരും ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങളുടെയോ പത്രാധിപന്മാരുടെയോ പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി ഏവര്‍ക്കും സ്വീകാര്യമായ പൊതുധാരണ ഉണ്ടാക്കണമെന്നും സുധീരന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Top