ഇനി ഹൈടെക്ക് റോഡും … ലോകത്തിലെ ആദ്യ ഇലക്ട്രിക് റോഡുമായി സ്വീഡന്‍:വീഡിയോ കാണാം

സ്‌റ്റോക്ക്‌ഹോം:ലോകത്തെ ആദ്യ ഇലക്ട്രോണിക് റോഡ് സ്വീഡന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഈ റോഡില്‍ ലഭ്യമാകും. റോഡുകള്‍ക്ക് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് കമ്പികളാണ് വാഹനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കുക.
ചരക്കുവാഹനങ്ങള്‍ ഉപയോഗിച്ചായിരുന്നു റോഡുകളിലെ പരീക്ഷണ ഓട്ടം. രണ്ട് കിലോമീറ്റര്‍ ദൂരത്താണ് ഇലക്ട്രിക് റോഡ് സജ്ജമാക്കിയിരിക്കുന്നത്. സീമെന്‍സാണ് ഇലക്ട്രിക് പാത രൂപകല്‍പ്പന ചെയ്തത്. ഇലക്ട്രിക് പാത നിര്‍മാണത്തിലൂടെ 2030 ഓടുകൂടി സ്വീഡനില്‍ ഇന്ധനരഹിത വാഹനങ്ങള്‍ നിരത്തിലിറക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ലോകത്തിലെ ആദ്യ ഇലക്ട്രിക് റോഡ് നിര്‍മ്മിച്ചെന്ന ഖ്യാതി ഇനി സ്വീഡനു സ്വന്തം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് സ്വീഡനില്‍ ഇലക്ട്രിക് റോഡ് പരീക്ഷണം. വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇലക്ട്രിക് റോഡ് നിര്‍മ്മാണത്തിന് പിന്നിലുള്ളത്. മധ്യ സ്വീഡനിലെ യാവ്‌ലെയിലാണ് 2 കിലോമീറ്റര്‍ ദൂരത്തില്‍ ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.electric road-ജര്‍മ്മന്‍ സീമെന്‍സാണ് ഇലക്ട്രിക് റോഡ് രൂപകല്‍പ്പന ചെയ്തത്. ഇലക്ട്രിക് കമ്പികളില്‍ ബന്ധിച്ചുള്ള വാഹനങ്ങളായിരിക്കും റോഡിലൂടെ സഞ്ചരിക്കുക. ഇ 16 മോട്ടോര്‍ വേ എന്ന് പേര് നല്കിയിരിക്കുന്ന പാതയിലൂടെ യൂറോ 6 മലിനീകരണ ചട്ടങ്ങള്‍ പാലിക്കുന്ന സ്‌കാനിയ ട്രക്കുകളുകളാണ് ആദ്യം പരീക്ഷണ ഓട്ടം നടത്തിയത്. സ്‌കാനിയ ട്രക്കുകള്‍ ഇലക്ട്രിക് റോഡിലൂടെ സാധാരണ വാഹനങ്ങള്‍ പോലെ കടന്നു പോയി. 2030ഓടെ ഫോസില് ഫ്രീ വാഹനങ്ങള് എന്ന ലക്ഷ്യത്തിലെത്താനാണ് ഇതിലൂടെ നിര്‍മ്മാതാക്കളുടെ ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top