‘തട്ടിപ്പിന് ഇരയാകാതെ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക.18 രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം നോര്‍ക്കയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം :ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന നേഴ്സിങ് മേഖലക്ക് മുന്നറിയിപ്പുമായി നോര്‍ക്ക.തട്ടിപ്പിന് ഇരയാകാതെ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക എന്ന നിര്‍ദ്ദേശം നോര്‍ക്ക പുറപ്പെടുവിച്ചു.ഗള്‍ഫിലേത് ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം ഇനി നോര്‍ക്ക ഉള്‍പ്പെടെ നാലു സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാണ് നടക്കുകയുള്ളൂ.നഴ്‌സിങ്ങ് നിയമനങ്ങളില്‍ സ്വകാര്യ ഏജന്‍സികള്‍ പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കര്‍ശന മുന്നറിയിപ്പുമായി നോര്‍ക്കയുടെ വെബ്‌സൈറ്റ് പുറത്തിറങ്ങിയത്.

‘തട്ടിപ്പിന് ഇരയാകാതെ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക. നിയമനത്തിനായി പണമോ സര്‍ട്ടിഫിക്കറ്റുകളൊന്നും സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കരുത്. ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെടാന്‍ ഇടനിലക്കാരെ ആരേയും നോര്‍ക്ക ചുമതലപ്പെടുത്തിയിട്ടില്ല.ഏതെങ്കിലും തരത്തില്‍ അനധികൃതമായി നിയമനം നേടാന്‍ ശ്രമിക്കുന്നവര്‍ വിജിലന്‍സ് അന്വേഷണമുള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

നിയമനം നേടുന്നവര്‍ക്ക് പരമാവധി 20,000 രൂപയാണ് ഫീസ്. നിര്‍ദേശം ലഭിക്കുന്നമുറയ്ക്ക് ഇത് നോര്‍ക്ക സി.ഇ.ഒയുടെ പേരില്‍ ഡിമാന്റ് ഡ്രാഫറ്റ് ആയിമാത്രമേ അയയ്ക്കാവൂ. നിയമനം നല്‍കാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താലോ നിയമനനടപടികളില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലോ സി.ഇ.ഒ, നോര്‍ക്ക റൂട്ട്‌സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കണം.
മാത്രമല്ല 2015 ഏപ്രില്‍ മുതല്‍ ഗള്‍ഫിലേക്കുള്‍പ്പെടെ 18 രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം നോര്‍ക്ക ഉള്‍പ്പെടെ നാല് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.സ്വകാര്യ ഏജന്‍സികളെ റിക്രൂട്ട്‌മെന്റില്‍നിന്ന് പാടെ നിരോധിക്കുകയും ചെയ്തു. വിദേശത്തെ തൊഴില്‍ദാതാക്കള്‍ക്ക് നിയമനം നടത്താന്‍ താത്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.എന്നാല്‍, വിദേശതൊഴില്‍ദാതാക്കള്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളുമായി ഇവിടത്തെ ചില സ്വകാര്യ ഏജന്‍സികള്‍ അനധികൃത കരാറുണ്ടാക്കിയതോടെ നിയമനങ്ങള്‍ അട്ടിമറിക്കപ്പെട്ടു.

Top