പാക്കിസ്ഥാനെ റെക്കോർഡ് കുപ്പിയിലിറക്കി ഇംഗ്ലണ്ട്; പിറന്നത് ലോകറെക്കോർഡുകളുടെ പെരുമഴ

സ്വന്തം ലേഖകൻ

റെക്കോഡുകൾ മാറി മറിഞ്ഞ മത്സരത്തിൽ പാകിസ്താനെതിരേ ഇംഗഌിന് ലോകറെക്കോഡും വൻ വിജയവും. ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോർ നേടിയ ഇംഗഌ് പാകിസ്താനെ 169 റൺസിന് തോൽപ്പിക്കുകയും പരമ്പര 30 ന് സ്വന്തമാക്കുകയും ചെയ്തു. ഈ ടീമുകൾ തമ്മിലുള്ള മൂന്നാമത്തെ ഏകദിനത്തിൽ പാകിസ്താനെ ഇംഗഌ് എല്ലാ രീതിയിലും പിന്നിലാക്കി.
ഒട്ടേറെ റെക്കോഡുകൾ പിറന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗഌ് 444 റൺസായിരുന്നു അടിച്ചുകൂട്ടിയത്. അതായത് ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 444 എന്ന സ്‌കോർ നേടിയ ഇംഗഌ് 9 ന് 443 എന്ന 2006 ൽ ശ്രീലങ്ക തെതർലണ്ടിനെതിരേ ആംസ്‌റ്റെൽ വീനിൽ നേടിയ റെക്കോഡാണ് തകർത്തത്. ദക്ഷിണാഫ്രിക്ക 2015 ൽ വെസ്റ്റിൻഡീസിനെതിരേ അടിച്ചുകൂട്ടിയ രണ്ടിന് 439 ആണ് 400 മുകളിലുള്ള മറ്റൊരു സ്‌കോർ. ഇതിന് പുറമേ രണ്ടു ദേശീയ റെക്കോഡുകൾ കൂടി പിറന്നു. 171 റൺസ് അടിച്ചുകൂട്ടി ഇംഗഌിനായി ഒരു ബാറ്റ്‌സ്മാൻ കണ്ടെത്തുന്ന ഏറ്റവും വലിയ വ്യക്തിഗത സ്‌കോറും ഇംഗഌിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏകദിന അർദ്ധസെഞ്ച്വറിയും. 171 റൺസുമായി മുന്നിൽ നിന്ന അലക്‌സ് ഹാൾസ് ഇംഗ്ണ്ടിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോർ കണ്ടെത്തിയപ്പോൾ 50 റൺസ് അടിച്ച ജോസ് ബട്‌ലറാണ് വേഗമേറിയ അർദ്ധശതകം പൂർത്തിയാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ 167 റൺസ് നേടിയ റോബിൻ സ്മിത്ത് നേടിയ റെക്കോഡാണ് ഹാൾസ് പഴങ്കഥയാക്കിയത്. 22 പന്തുകളിൽ 50 ൽ എത്തിയ ബടഌ പോൾ കോളിംഗ്‌വുഡ് 200708 സീസണിൽ ന്യൂസിലന്റിനെതിരേ 24 പന്തിൽ നിന്നും നേടിയ അർദ്ധശതകമാണ് പിന്നിലാക്കിയത്.
വേഗത്തിൽ 400 റൺസ് കടക്കുക എന്ന കാര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്താനും ഇംഗഌിന് കഴിഞ്ഞു. 46.2 ഓവറിൽ 2005 06 സീസണിൽ ദക്ഷിണാഫ്രിക്ക ജോഹന്നാസ് ബർഗിൽ ഓസ്‌ട്രേലിയയ്ക്ക് എതിരേ നേടിയ സ്‌കോറിനൊപ്പമാണ് ഇംഗഌ് എത്തിയത്. ഒരു മത്സരത്തിൽ ഒരു ടീം രണ്ടു തവണ 150 റൺസിന് മേൽ പങ്കാളിത്തം ഉണ്ടാക്കുക, ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ രണ്ടാമത്തെ ബൗളർ കൂടി ഈ മത്സരത്തിൽ ഉണ്ടായി.
പാക് ബൗളർ വഹാബ് റിയാസിനിട്ട് ഇംഗഌ് അടിച്ചത് 110 റൺസായിരുന്നു. വാണ്ടറേഴ്‌സിൽ 113 റൺസ് വഴങ്ങിയ മൈക്ക് ലൂയിസാണ് ഇക്കാര്യത്തിൽ മുമ്പൻ. പക്ഷേ 100 റൺസിന് മുകളിൽ വഴങ്ങുന്ന ആദ്യ പാക്ബൗളർ എന്ന പദവി വഹാബിനായി. പതിനൊന്നാം ബാറ്റ്‌സ്മാൻ അര സെഞ്ച്വറി നേടുന്നതും ഈ മത്സരം കണ്ടു. പാകിസ്താന്റെ മൊഹമ്മദ് അമീർ 58 റൺസ് നേടി. ഇതിന് മുമ്പ് ഷൊയബ് അക്തർ ഇംഗഌിനെതിരേ തന്നെ നേടിയ 48 ആയിരുന്നു 11 ാം നമ്പർ ബാറ്റ്‌സ്മാൻ നേടുന്ന ഉയർന്ന സ്‌കോർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top