രാജ്യം തീവ്രവാദ ഭീഷണിയിൽ കത്തുമ്പോൾ എംപിമാർക്കു ശ്രദ്ധ വിമാന യാത്രയിൽ; എംപിമാരുടെ സംഘം ചർച്ച ചെയ്തത് വിമാനയാത്രയിലെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉറിയിലെ തീവ്രവാദി ആക്രമണത്തിനു പിന്നാലെ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കേ തങ്ങൾക്കു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഉയർത്താനുള്ള ചർച്ചയിൽ വ്യാപൃതരായി എംപിമാർ. പാർലമെന്റിന്റെ ഓഫിസിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരെ വിളിച്ചു വരുത്തി തങ്ങൾക്കു വിമാനങ്ങളിൽ വേണ്ട വൻ സൗകര്യങ്ങൾ ഉറപ്പു വരുത്താനുള്ള ചർച്ചകൾ നടത്തുകയായിരുന്നു എംപിമാർ കഴിഞ്ഞ ദിവസം. രാജ്യത്തെ ബാധിക്കുന്ന ഗുരുതരമായ തീവ്രവാദ ഭീഷണിയെപ്പറ്റി ചർച്ചകൾ നടക്കുമ്പോഴാണ് എംപിമാർ ഒന്നടങ്കം വിമാനത്തിൽ വേണ്ട അധുനിക സൗകര്യങ്ങൾക്കു വേണ്ടി ചർച്ച നടത്താൻ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mp1
ശമ്പളത്തിൽ കനത്ത വർധനവ് വേണമെന്ന് ആവശ്യം ഉന്നയിച്ച എംപിമാരാണ് ഇപ്പോൾ വിമാനങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. വിമാനത്താവളത്തിലും, വിമാനത്തിലും ചെക്കിൻ ചെയ്യുമ്പോൾ പ്രത്യേക പരിഗണന വേണം, തിരക്ക് അനുസരിച്ചു വിമാനത്തിൽ നിരക്ക് വർധിക്കുന്നതിൽ നിന്നു എംപിമാരെ ഒഴിവാക്കണം തുടങ്ങിയവയായിരുന്നു എംപിമാരുടെ ആവശ്യങ്ങൾ. വിമാനത്തിൽ കയറുമ്പോഴും, ഇറങ്ങുമ്പോഴും വിമാനത്താവളത്തിൽ എത്തുമ്പോഴും പ്രത്യേക പരിണനയും ആദ്യം കയറുന്നതിനു അനുവദിക്കണമെന്നും എംപിമാർ സിവിൽ ഏവിയേഷൻ അധികൃതരോടു ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യയിൽ ഇത് നടപ്പാക്കാൻ ശ്രമിക്കാമെന്നു സിവിൽ ഏവിയേഷൻ അധികൃതർ ഉറപ്പു നൽകി.

mp2
വിമാനത്തിൽ ബിസിനസ് ക്ലാസിൽ പ്രയോരിറ്റി ഉറപ്പാക്കണമെന്നും, വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ഭക്ഷണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നു എംപിമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, എയർ ഇന്ത്യയിൽ മാത്രമാണ് ഈ സൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്നതെന്നു സിവിൽ ഏവിയേഷൻ അധികൃതർ പറഞ്ഞു. എന്നാൽ, സ്വകാര്യ വിമാനങ്ങളിലും ഈ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകണമെന്നതായിരുന്നു എംപിമാരുടെ മറ്റൊരു ആവശ്യം. എന്നാൽ, സ്വകാര്യ വിമാനകമ്പനികളൊന്നും ഇതിനു തയ്യാറായിട്ടില്ല.
എംപിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനായി ബിജെപി എംപി യോഗി ആദിത്യനാദിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഈ കമ്മിറ്റിയാണ് ഇപ്പോൾ വിമാനങ്ങളിൽ എംപിമാർക്കു ലഭിക്കുന്ന ആനൂകൂല്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന അനൂകൂല്യങ്ങൾ നൂറു ശതമാനം വർധിപ്പിക്കണമെന്നാവശ്യമാണ് ഇപ്പോൾ എംപിമാർ ഉയർത്തുന്നത്.

Top