ഇന്ത്യയെ പന്തെറിയാൻ പഠിപ്പിക്കാൻ സഹീർ; കുംബെക്കൊപ്പം സഹീറും ഇന്ത്യൻ കോച്ചാവും

സ്‌പോട്‌സ് ഡെസ്‌ക്

ന്യൂഡൽഹി: മുൻ പേസ് ബൗളർ സഹീർഖാൻ ഇന്ത്യൻ ടീമിന്റെ ബൗളിങ് കോച്ചായേക്കുമെന്ന് റിപ്പോർട്ട്. സഹീർഖാന്റെ പരിചയസമ്പത്ത് ഇന്ത്യൻ ടീമിന് മുതൽ കൂട്ടാകുമെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തൽ. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെയാണ്?.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യൻ ടീമിന് പേസ് ബൗളിങ് കോച്ചാവശ്യമാണെന്ന് അനിൽ കുംബ്ലെ ബി.സി.സി.ഐയോട് അഭിപ്രായപ്പെട്ടിരുന്നു. സഹീർഖാൻ ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റ് മൽസരങ്ങളിൽ 311 വിക്കറ്റും 200 ഏകദിനങ്ങളിൽ 282 വിക്കറ്റും നേടിയിട്ടുണ്ട്. 2015 ഒക്ടോബറിലായിരുന്നു ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

Top